സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ ക​യ്യി​ട്ടു നോ​ക്കി​യാ​ൽ ചി​ല്ലി​ക്കാശില്ലാത്ത അവസ്ഥയെന്ന്  മ​ന്ത്രി​കെ.​രാ​ജു

ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ ക​യ്യി​ട്ടു നോ​ക്കി​യാ​ൽ പോ​ലും ചി​ല്ലി​ക്കാ​ശി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് മ​ന്ത്രി കെ.​രാ​ജു. ചാ​ത്ത​ന്നൂ​രി​ൽ പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ നേ​തൃ​ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.​ഇ​ത്ത​വ​ണ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി വി​ഹി​തം റ​ദ്ദാ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ക​യാ​ണ്. കി​ഫ് ബി ​എ​ന്ന സാ​മ്പ​ത്തി​ക സ്രോ​ത​സ് മു​ഖേ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. കി ​ഫ്ബി യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ല​ധി​ക​വും പ്ര​വാ​സി​ക​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നേ​തൃ​ക്യാ​മ്പി​ൽ സി ​പി ഐ ​ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ.​എ​ൻ.​അ​നി​രു​ദ്ധ​ൻ, സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​സ്.​സു​ഭാ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ, ത​മ്പി വേ​ട്ടു​ത​റ, പി.​സി.​വി​നോ​ദ് ,ആ​ർ.​ദി​ലീ​പ് കു​മാ​ർ, രാ​ജു ഡി. ​പു​ത​ക്കു​ളം, സ​ജീ​വ് ആ​ദി​ച്ച​ന​ല്ലൂ​ർ, വി.​സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി.​സു​നീ​ർ ഭാ​വി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​റ​ഷീ​ദ് മൈ​നാ​ഗ​പ്പ​ള്ളി നോ​ർ​ക്ക ക്ഷേ​മ​പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.​തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ൽ എ. ​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡോ.​നി​സാ​ർ കാ​ത്തു​ഗ​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

Related posts