കുളത്തൂപ്പുഴ: കിഴക്കൻ മേഖലയിലെഭൂപ്രശ്നങ്ങൾ പരിഹാരം കാണുന്നതിൻെറ ഭാഗമായ് ദർപ്പക്കുളം നിവാസികൾക്കും കെ.എെ.പി കനാൽ പുറമ്പോക്കിൽ താമസിക്കുന്നവർ തുടങ്ങി വർഷങ്ങളായ് കൈവശ ഭൂമിക്ക് പട്ടയമില്ലാതെ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും പട്ടയം നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജു
കുളത്തൂപ്പുഴസാംനഗർ നിവാസികൾക്ക് പട്ടയം വിതരണം നൽകുന്നതിനെ കുറിച്ച് ആലോചിക്കാൻ സാംനഗർ ആക്ഷൻ കൗസിലിൻെറ നേതൃത്വത്തിൽ സാംഗർ കമ്മ്യൂണിറ്റി ഹാളിൽ ചേർയോഗം ഉദ്ഘാടനം ചെയ്തു സംഗിക്കുകയാ യിരുന്നു അദ്ദേഹം.
അതിൻെ ഭാഗമായാണ് ജില്ലയിൽ രണ്ടാമത് ആരംഭിച്ച റവന്യൂ ഡിവിഷൻ ഓഫീസ് പുനലൂർ കേന്ദ്രീകരിച്ച് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഡിസംബർ 14ന് നടക്കുന്ന പട്ടയ വിതരണ ഉദ്ഘാടന യോഗത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മേഴ്സികുട്ടിയമ്മ എന്നിവർ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് പി.ലൈലാബീവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ഷൻ കൗസിൽ ഭാരവാഹികളായ പി.ജെ.രാജു, പി.സഹദേവൻ, അനിൽകുമാർ,പുനലൂർ ആർ.ഡി.ഒ. ശശധരൻ, ജില്ലാപഞ്ചായത്ത് അംഗം ഷീജ.കെ.ആർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.