തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് നിർജീവമായെന്ന് കെ.മുരളീധരൻ എംപി. അതിനാലാണ് ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്.
പോലീസിൽ വർഗീയ സംഘടനകൾ പിടിമുറുക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുന്നത് ആരാണെന്ന് സർക്കാർ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.