തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചും വെല്ലുവിളിച്ചുമുള്ള കെ. സുധാകരന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലന് രംഗത്ത്.
ബ്രണ്ണൻ കോളജില്‍ പിണറായി വിജയനെ സുധാകരന് ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചു. ഇതിന് എം.എന്‍. വിജയന് സാക്ഷിയാണെന്നും ബാലന് പറഞ്ഞു.
പിണറായി വിജയന്റെ മക്കളെ സുധാകരൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നകാര്യം യാഥാർഥ്യമാണ്. സുധാകരന് മറുപടി പറയാൻ പിണറായി നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും ബാലൻ വ്യക്തമാക്കി.