കണ്ണൂർ: കെപിസിസിയുടെ താത്കാലിക അധ്യക്ഷ സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് കെ. സുധാകരൻ. കെപിസിസിക്ക് നിലവിൽ അധ്യക്ഷനുണ്ട്. തനിക്ക് പദവികളോട് ആർത്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തുന്നത് ആത്മവിശ്വാസത്തോടെയാണ്. അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.