സന്ധിയില്ലാസമരമെന്ന് കെ. സുധാകരന് ! പ്രതിദിനം ഒരാള്ക്ക് ആയിരക്കണക്കിന് രൂപ പിഴ നല്കേണ്ടി വരുന്നത്
സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകര്ക്കും
തിരുവനന്തപുരം: എഐ കാമറ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
ജനങ്ങളെ ദ്രോഹിക്കുന്ന പെറ്റിനടപടികൾ അംഗീകരിക്കില്ലെന്നും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
എഐ കാമറ വഴി പിഴ ഈടാക്കി തുടങ്ങുന്ന ജൂണ് അഞ്ചിന് സംസ്ഥാനത്തെ എഐ കാമറകള്ക്ക് മുന്നില് കാമറ മറച്ചുള്ള ഉപരോധ സമരം കോണ്ഗ്രസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാമറ സ്ഥാപിച്ചതുമായി നടന്ന അഴിമതിയെക്കുറിച്ച് ജുഡീഷ്യല് അന്വേഷണം നടത്താന് സര്ക്കാര് തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സംസ്ഥാനത്ത് സര്ക്കാര് എല്ലാ മേഖലകളിലും ഇപ്പോള് നടത്തുന്നത് നികുതി ഭീകരതയാണ്. കാമറ പിഴയിലൂടെ സാധാരണക്കാരെ കൊള്ളയടിക്കാനുള്ള നീക്കമാണ് സര്ക്കാര് നടത്തുന്നത്.
ഇക്കാര്യത്തില് സര്ക്കാരിന് സാമൂഹിക പ്രതിബദ്ധതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ അവസ്ഥ ദയനീയമാണ്.
റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാതെ വാഹനഉടമകളെയും യാത്രക്കാരെയും ദ്രോഹിക്കുന്ന സര്ക്കാര് നിലപാട് അംഗീകരിക്കാനാകില്ല.
വേഗതയുടെ കാര്യത്തില് കേന്ദ്രസര്ക്കാരിന്റെയും സംസ്ഥാന സര്ക്കാരിന്റെ പരിധിയില് വ്യത്യാസമുണ്ട്.