കണ്ണൂര്‍: തലശേരിയിലെ ബോംബ് സ്ഫോടനത്തിലെ പരാമര്‍ശം. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് കെ. സുധാകരൻ . സിപിഎം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരുന്നത് ആദ്യമായിട്ടാണ് എന്നായിരുന്നു വിശദീകരണം. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് കെ. സുധാകരന് വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ. സുധാകരൻ, സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നുവെന്നു ചോദിച്ചു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് ഉദ്ദേശിച്ചത്.
മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോയെന്ന് ചോദിച്ച സുധാകരൻ “അവൻ’ എന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചാണ് തുടർന്നുസംസാരിച്ചത്.””അവൻ വെടിവച്ചു കൊന്ന ആളുകൾ എത്രയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. കെ. സുധാകരന് ആ റിക്കാർഡ് ഇല്ല.
പിണറായി വിവരംകെട്ടവൻ. ആണത്തമുണ്ടോ?’’ എന്നിങ്ങനെപോയി സുധാകരന്റെ പരാമർശങ്ങൾ. സിപിഎമ്മിന്റെ ഓഫീസിൽ ബോംബ് പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഓഫീസിൽനിന്നു പിടിച്ചിട്ടില്ല. കോൺഗ്രസ് ആരെയും ബോംബറിഞ്ഞിട്ടും കൊന്നിട്ടുമില്ലെന്നും സുധാകരൻ പറഞ്ഞു.