സു​ധാ​ക​ര​ൻ നി​ൽ​ക്ക​ണോ, പോ​ണോ! കെ​പി​സി​സി നേ​തൃ​മാ​റ്റ​ത്തി​ൽ ഭി​ന്നാ​ഭി​പ്രാ​യം; അ​നൗ​പ​ചാ​രി​ക ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു; സു​ധാ​ക​ര​നെ മാ​റ്റാ​ൻ ഒ​രു വി​ഭാ​ഗം പ​റ‍​യു​ന്ന കാ​ര​ണം ഇ​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ് കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി അ​നൗ​പ​ചാ​രി​ക ച​ർ​ച്ച​ക​ൾ തു​ട​രു​ന്നു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തുനി​ന്നു കെ. ​സു​ധാ​ക​ര​നെ മാ​റ്റി പു​തി​യ ആ​ളെ നി​യ​മി​ക്ക​ണ​മെ​ന്ന അഭിപ്രായത്തിനു പുറമെ, സു​ധാ​ക​ര​നെ നി​ല​നി​ർ​ത്തി മ​റ്റു ഭാ​ര​വാ​ഹി​ക​ൾ​ക്ക് മാ​റ്റം വ​രു​ത്തി​യാ​ൽ മ​തി​യെ​ന്നു​ള്ള അഭി​പ്രാ​യ​വും നേ​താ​ക്ക​ൾ വെവ്വേറെ ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ ഉ​യ​ർ​ത്തി​.

കേ​ര​ള​ത്തി​ന്‍റെ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി​യാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി അ​നൗ​പ​ചാ​രി​ക ച​ർ​ച്ച ന​ട​ത്തി​യ​ത്. കെ.​ സു​ധാ​ക​ര​ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും അ​തി​നാ​ൽ നേ​തൃ​സ്ഥാ​ന​ത്തുനി​ന്ന് മാ​റ്റിനി​ർ​ത്ത​ണ​മെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്.

കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ൽ ച​ർ​ച്ച ചെ​യ്ത​തും ചെ​യ്യാ​ത്ത​തു​മാ​യ പ​ല വി​വ​ര​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളി​ലൂടെ പു​റ​ത്തുവ​ന്ന​തി​ൽ ദീ​പാ​ദാ​സ് മു​ൻ​ഷി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ട് അ​നി​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തി ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും കൂ​ടു​ത​ൽ സീ​റ്റ് നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന ചി​ന്ത മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ പ​ല​രും കാ​ട്ടു​ന്നി​ല്ലെ​ന്ന് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്ക് പ​രാ​തി​യു​ണ്ട്.

അതേസമയം, യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി ആ​രാകണമെന്ന അ​നാ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ഈ ​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന​തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് നീ​ര​സം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മുണ്ട്.നേ​തൃ​മാ​റ്റ കാ​ര്യം ഉ​ൾ​പ്പെ​ടെ അ​ന​ന്ത​മാ​യി നീ​ട്ടി​കൊ​ണ്ട് പോ​കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ക്ഷീ​ണ​മു​ണ്ടാ​ക്കു​മെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് കെ​പി​സി​സി നേ​തൃ​മാ​റ്റ ച​ർ​ച്ച​ക​ൾ ഹൈ​ക്ക​മാ​ൻ​ഡ് ആ​രം​ഭി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന രീതിയിലുള്ള അ​നാ​വ​ശ്യ​ ച​ർ​ച്ച​ക​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നേ​താ​ക്ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​ന് പ്രാ​മു​ഖ്യം ന​ൽ​കാ​തെ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ നേ​താ​ക്ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ഭൂരിഭാഗം നേ​താ​ക്ക​ളും അ​നൗ​പ​ചാ​രി​ക ച​ർ​ച്ച​യ്ക്കി​ടെ ദീ​പാ​ദാ​സ് മു​ൻ​ഷി​യെ ധ​രി​പ്പി​ച്ച​ത്.

കോ​ണ്‍​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ആ​റ് പേ​രുണ്ടെന്ന പരിഹാസം സിപിഎം ഉ​യ​ർ​ത്തുന്നുണ്ടെന്നും വീ​ണ്ടും പ്ര​തി​പ​ക്ഷ​ത്തി​രി​ക്കേണ്ടി വന്നാൽ അത് പാ​ർ​ട്ടി​യെ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും നേതാക്കൾ അ​റി​യി​ച്ചു.
കോ​ൺ​ഗ്ര​സി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെന്നും എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും തെ​ളി​യി​ക്കാ​ൻ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​നം ഉ​ണ്ടാ​കു​മെ​ന്ന് നേ​തൃ​ത്വം പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും അ​ത് എ​ന്നു​ണ്ടാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

  • എം. ​സു​രേ​ഷ്ബാ​ബു

Related posts

Leave a Comment