സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്; കെ. ​സു​ധാ​ക​ര​ന്‍ ക്രൈം​ബ്രാ​ഞ്ചി​നു മു​ന്നി​ൽ ഹാജരായി


കൊ​ച്ചി: മോ​ന്‍​സ​ൻ മാ​വു​ങ്ക​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ നടത്തിയ കേ​സി​ല്‍ പ്രതി ചേർക്കപ്പെട്ട കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ഇ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ല്‍ ചോദ്യം ചെയ്യലിനു ഹാ​ജ​രാ​യി. കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സു​ധാ​ക​ര​ന്‍ ഹാ​ജ​രാ​യത്.

ക​ള​മ​ശേ​രി ക്രൈം​ബ്രാ​ഞ്ച് ഒ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ചോ​ദ്യാ​വ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ചോ​ദ്യം ചെ​യ്യു​ക.

ആ​ദ്യ ത​വ​ണ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ സു​ധാ​ക​ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും എ​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്.

ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യ​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്.സി​ആ​ര്‍​പി​സി 41 പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍​കി​യ​തി​നാ​ല്‍ ​സു​ധാ​ക​ര​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ലും 50,000 രൂ​പ ബോ​ണ്ടി​ലും ര​ണ്ടാ​ള്‍ ജാ​മ്യ​ത്തി​ലും വി​ട്ട​യ്ക്കും.

കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ സു​ധാ​ക​ര​ന് പ​ങ്കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മോ​ന്‍​സ​ൻ മാ​വു​ങ്ക​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ മോ​ന്‍​സ​ന്‍റെ​ മു​ന്‍ ഡ്രൈ​വ​ര്‍ അ​ജി​ത് സു​ധാ​ക​ര​നെ​തി​രെ രം​ഗ​ത്തുവ​ന്നി​രു​ന്നു.

കേ​സി​ലെ പ​രാ​തി​ക്കാ​രി​ലൊ​രാ​ളാ​യ അ​നൂ​പി​ല്‍നി​ന്നും മോ​ന്‍​സ​ൻ വാ​ങ്ങി​യ 25 ല​ക്ഷ​ത്തി​ല്‍നി​ന്ന് 10 ല​ക്ഷം രൂ​പ മോ​ന്‍​സ​ൻ സു​ധാ​ക​ര​ന് കൈ​മാ​റി​യ​ത് ക​ണ്ടെ​ന്നാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ല്‍.

ഈ ​സ​ഹ​ച​ര്യ​ത്തി​ല്‍ ഇ​രു​വ​രു​ടെ​യും പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വി​ല​യ്‌​ക്കെ​ടു​ത്ത് സു​ധാ​ക​ര​നി​ല്‍നി​ന്നും വ്യ​ക്ത​ത തേ​ടാ​നാ​ണ് അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​ന്‍റെ നീ​ക്കം.

അ​ജി​തി​നെ മോ​ന്‍​സ​ന്‍റെ അ​ടു​പ്പ​ക്കാ​ര​ന്‍ എ​ബി​ന്‍ വ​ന്ന് ക​ണ്ട​തും വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഈ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നി​ലെ സാ​ഹ​ച​ര്യ​വും ചോ​ദി​ച്ച​റി​യും.

മോ​ന്‍​സ​ൻ ശി​ക്ഷി​ക്ക​പ്പെ​ട്ട പോ​ക്‌​സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ കേ​സി​ലെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ എ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Related posts

Leave a Comment