കെ. ​സു​ധാ​ക​ര​നെ​തി​രാ​യ ത​ട്ടി​പ്പ് കേ​സ്; ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടിയി​ലേ​ക്ക് ക്രൈം​ബ്രാ​ഞ്ച്


കൊ​ച്ചി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ കൂ​ടു​ത​ല്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി തീ​രു​മാ​ന​ത്തി​നു​ശേ​ഷം മ​തി​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം.

മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ വ്യാ​ജ പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ സു​ധാ​ക​ര​ന് അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല മു​ന്‍​കൂ​ര്‍ ജാ​മ്യം ഈ ​മാ​സം ഏ​ഴു​വ​രെ ഹൈ​ക്കോ​ട​തി നീ​ട്ടി​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി വി​ധി​ക്കു​ശേ​ഷം ന​ട​പ​ടി​യി​ലേ​ക്കു നീ​ങ്ങാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം കാ​ത്തി​രി​ക്കു​ന്ന​ത്.

ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ജൂ​ണ്‍ 23 നു ​സു​ധാ​ക​ര​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ല്‍ ഹാ​ജ​രാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

മോ​ന്‍​സ​ണ്‍ പ​ത്തു​കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നും ഇ​തി​ല്‍ 25 ല​ക്ഷം രൂ​പ കൈ​മാ​റു​മ്പോ​ള്‍ കെ. ​സു​ധാ​ക​ര​ന്‍റെ സാ​ന്നി​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നെ​ന്നു​മു​ള്ള പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ത്തു​ട​ര്‍​ന്നാ​ണ് സു​ധാ​ക​ര​നെ പ്ര​തി ചേ​ര്‍​ത്ത​ത്.

കേ​സി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യേ​ക​യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. കോ​ട​തി വി​ധി​യി​ല്‍ സു​ധാ​ക​ര​നെ​തി​രേ കൂ​ടു​ത​ല്‍ തെ​ളി​വു​ണ്ടെ​ന്ന് കോ​ട​തി പ​രാ​മ​ര്‍​ശ​മു​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

എം.​വി. ഗോ​വി​ന്ദ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ അ​ന്വേ​ഷ​ണം
സു​ധാ​ക​ര​നെ​തി​രാ​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​രാ​തി​ക്കാ​ര​നാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ പാ​യി​ച്ചി​റ ന​വാ​സി​നെ ക​ള​മ​ശേ​രി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു​വ​രു​ത്തി ഇ​ന്ന​ലെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

മൊ​ഴി ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് കൈ​മാ​റും. ഇ​തി​ന് ശേ​ഷ​മാ​കും പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കു​ക. പ​രാ​തി​യി​ല്‍ ഉ​റ​ച്ചു​ന​ല്‍​ക്കു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ച്ചെ​ന്ന് ന​വാ​സ് പ​റ​ഞ്ഞു.

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പോ​ക്‌​സോ കേ​സി​ലെ അ​തി​ജീ​വി​ത കെ. ​സു​ധാ​ക​ര​നെ​തി​രെ ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു എം.​വി ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണം.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​വാ​സ് എം.​വി. ഗോ​വി​ന്ദ​നെ​തി​രെ കാ​ലാ​പ​ഹ്വാ​ന​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

Related posts

Leave a Comment