ശബരിമലയിൽ പ്രവേശിക്കുമെന്ന് പറയുന്ന രേഷ്മ നിഷാന്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണ; വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് സുധാകരൻ

തിരുവനന്തപുരം: ശബരിമല ആരുടെയും വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ലെന്ന് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിനോദ സഞ്ചാരികളായി ആർക്കും വന്നുപോകാനുള്ള ഇടമല്ല ശബരിമല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന് പറയുന്ന കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടെന്നും അതുകൊണ്ടാണ് അവർ മുന്നിട്ടിറങ്ങിയതെന്നും കെ.സുധാകരൻ ആരോപിച്ചു.

Related posts