കെ. ​സു​ധാ​ക​ര​ന്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ടക്കേസ്; എം.​വി. ഗോ​വി​ന്ദ​നും ദേ​ശാ​ഭി​മാ​നി​ക്കും സ​മ​ന്‍​സ്

കൊ​ച്ചി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ന​ല്‍​കി​യ അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ എം.​വി. ഗോ​വി​ന്ദ​ന്‍, പി.​പി. ദി​വ്യ, ദേ​ശാ​ഭി​മാ​നി പ​ത്രാ​ധി​പ​ര്‍ എ​ന്നി​വ​ര്‍​ക്ക് സ​മ​ൻ​സ്.

എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ഇ​വ​ർ​ക്ക് സ​മ​ന്‍​സ് അ​യ​ച്ച​ത്. ജ​നു​വ​രി 12ന് ​കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി മ​റു​പ​ടി ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം.

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രാ​യ പോ​ക്‌​സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ലാ​ണ് കെ. ​സു​ധാ​ക​ര​ൻ മാ​ന​ന​ഷ്ട കേ​സ് സ​മ​ര്‍​പ്പി​ച്ച​ത്. കോ​ട​തി​യി​ല്‍

ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ല്‍ വ​ന്ന വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്നാ​ണ് പോ​ക്സോ കേ​സി​ല്‍ കെ. ​സു​ധാ​ക​ര​നെ​തി​രെ എം.​വി. ഗോ​വി​ന്ദ​ന്‍ പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന​ത്. ഇ​തു ചോ​ദ്യം ചെ​യ്താ​ണ് സു​ധാ​ക​ര​ന്‍ അ​പ​കീ​ര്‍​ത്തി കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

പോ​ക്സോ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് സു​ധാ​ക​ര​നു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​മ​ര്‍​ശം. അ​തി​ജീ​വി​ത പ​റ​ഞ്ഞു​വെ​ന്ന രീ​തി​യി​ലാ​ണ് ദേ​ശാ​ഭി​മാ​നി ദി​ന​പ​ത്ര​ത്തി​ല്‍ വാ​ര്‍​ത്ത വ​ന്ന​ത്. എം.​വി. ഗോ​വി​ന്ദ​ന്‍ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മ​ങ്ങ​ളോ​ടും പ്ര​സം​ഗ​ത്തി​ലും പ​രാ​മ​ര്‍​ശം ന​ട​ത്തി. ഇ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Related posts

Leave a Comment