കൊച്ചി: ലക്ഷദ്വീപില്‍ തീവ്രവാദി സാന്നിധ്യമെന്ന് പരാമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ദ്വീപിൽ ബീഫ് നിരോധിച്ചെന്നത് കള്ളമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലക്ഷദ്വീപിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് ടൂൾകിറ്റ് പ്രചാരണമാണ്. ഒരേ ഭാഗത്ത് നിന്ന് ആളുകൾ വാർത്തയുണ്ടാക്കി രാജ്യത്തിനെതിരേ പ്രയോഗിക്കുകയാണ്.
ആസൂത്രിതമായ പ്രചാരണമാണ് കോൺഗ്രസും സിപിഎമ്മും മുസ്ലീം ലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.