തിരുവനന്തപുരം: ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനെന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു പരിശീലനം നൽകിയ അഗ്നിശമന സേനയുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
പാക്കിസ്ഥാനെ പോലെ ഭീകരവാദ സംഘടനകൾക്കു സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറി.
പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങൾ എത്തിയും പരിശീലനം നൽകിയതുമെന്നത് ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദാഹരണമാണ്.
ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.