തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് എങ്ങനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
പ്രതിപക്ഷത്തിനെതിരെ മന്ത്രി വാളെടുക്കുകയാണ്. അട്ടിമറിയല്ലെങ്കിൽ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
എങ്ങനെയാണ് ഒരു മന്ത്രി സ്വഭാവികമായി തീ കത്തിയതാണെന്ന് പറയുന്നത്. അദ്ദേഹത്തിന് ഇക്കാര്യങ്ങൾ പരിശോധിക്കാൻ വൈദഗ്ദ്യം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഇതിലെ സത്യം പുറത്തുവരാൻ ഇവർ ആഗ്രഹിക്കുന്നില്ല. ഇത് സ്വഭാവികമായ തീപിടിത്തമായി മാറുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.