പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകൾ പങ്കുവെച്ച് സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ.
സുരേന്ദ്രൻ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്നതിങ്ങനെ…ബിജെപിക്കു നല്ല സ്വീകാര്യത ലഭിക്കുന്നു.കേരളത്തിന്റെ ഭാവി എന്താവണം എന്ന് തീരുമാനിക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പാണ്. എല്ലാമേഖലയിലും സ്ഥാനാര്ഥിക്കു ലഭിക്കുന്നതു നല്ല സ്വീകാര്യതയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവര്ത്തനങ്ങള്, കേന്ദ്ര പദ്ധതികളെല്ലാം വോട്ടര്മാര്ക്കിടയില് ചര്ച്ചയായി കഴിഞ്ഞു. എല്ഡിഎഫ് അഴിമതിയില് മുങ്ങിനില്ക്കുന്നു.
മാസപ്പടി പോലുള്ള വിഷയങ്ങളില് ഓടി ഒളിക്കാനാണ് എല്ഡിഎഫ് നേതാക്കള്ക്ക് ഇഷ്ടം. അഴിമതിമൂലം മൂന്നണിക്കുള്ളില് അതൃപ്തി പുകയുകയാണ്. യുഡിഎഫിന് ഇന്നത്തെ സ്ഥിതിയില് ഉത്തരവാദിത്വമുണ്ട്.
യുഡിഎഫും വികസനം ചര്ച്ച ചെയ്യുന്നില്ല.അവര്ക്ക മാറിനില്ക്കാന് കഴിയില്ല. മുഖ്യമന്ത്രി മഹാമൗനത്തിലാണ്. പുതുപ്പള്ളിയില് വന്നിട്ടുപോലും ഒരു ആരോപണത്തിനും മറുപടിയില്ല.
മൗനത്തില് മാത്രമല്ല അപമാനിക്കുക കൂടിയാണ്. സൈബര് ഇടങ്ങളില്നിന്നു പോലും ആരും മുഖ്യമന്ത്രിയെ സംരക്ഷിക്കാന് ഇറങ്ങുന്നില്ല. സിപിഎമ്മുകാര് പോലും നേതാക്കളുടെ അഴിമതി അംഗീകരിച്ചിരിക്കുകയാണ്.
രാഷ്ട്രീയചര്ച്ച ചെയ്യുന്നതു ബിജെപി മാത്രം. രാഷ്ട്രീയചര്ച്ച ചെയ്യാന് സാധിക്കാത്തതുകൊണ്ടാണ് വിവാദങ്ങള് സൃഷ്ടിച്ചും വൃക്തിഹത്യ ചെയ്തും വിഷയങ്ങളില്നിന്നും മാറിനില്ക്കാന് മുന്നണികള് തയാറാകുന്നത്.
നാടിന്റെ പ്രശ്നങ്ങളെകുറിച്ച് ചര്ച്ച ചെയ്യാന് തയാറാകണം. പുതുപ്പള്ളിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചര്ച്ചയില്ല. ഇതിനെല്ലാം പുതുപ്പള്ളിയില്നിന്നും പ്രതികരണമുണ്ടാകും.
53 വര്ഷക്കാലം പുതുപ്പള്ളിയെ നയിച്ച ഉമ്മന്ചാണ്ടിയുടെ സ്വീകാര്യത ചാണ്ടി ഉമ്മനുലഭിക്കില്ല. നാടുമായി നല്ലബന്ധമുള്ളതുകൊണ്ടാണ് ഉമ്മന്ചാണ്ടി ജയിച്ചിരുന്നത്. എന്നാല് ഇവിടെ സഹതാപതരംഗമുണ്ടാകില്ല.
യുഡിഎഫ് വികസനത്തെക്കുറിച്ച് ചര്ച്ച ചെയ്യണം. പിണറായി വിജയന്റെ ഭരണം സമ്പൂര്ണ പരാജയമാണ്. എല്ഡിഎഫിന്റെ തകര്ച്ച പ്രചാരണരംഗത്തും കാണാന്കഴിയും. ഇതെല്ലാം എല്ഡിഎഫിനെതിരേ പ്രതിഫലിക്കും. ഇതു വളര്ന്നു വരുന്ന എന്ഡിഎ മുന്നണിക്കാണ് നേട്ടമാകുന്നത്.