കണ്ണൂർ: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂർ പോലീസ് സ്റ്റേഷൻ മാർച്ചിൽ ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തി പ്രസംഗിച്ച കേസിൽ തുടർച്ചയായി ഹാജരാവാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
യുവമോർച്ച കണ്ണൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുശീൽ കുമാറിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതികളെ അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി, യുവമോർച്ച പ്രവർത്തകർ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് ഉദ്ഘാടനം ചെയ്തത് കെ. സുരേന്ദ്രനായിരുന്നു.
ഉദ്ഘാടന പ്രസംഗത്തിൽ ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തി പ്രസംഗിച്ചതിന് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.