പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയും, യുഡിഎഫ് തകരും. വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
വർഗീയ ധ്രുവീകരണത്തിന് എൽഡിഎഫും യുഡിഎഫും ശ്രമിക്കുകയാണെന്നും മുസ്ലീം വോട്ട് സമാഹരിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ യുഡിഎഫാണ് ക്ഷയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ മനസിൽ ബിജെപിക്കാണ് സ്ഥാനമെന്നും അതുകൊണ്ടാണ് ആന്റോ ആന്റണി എംപി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി മോദി എന്നാണ് ഉള്ളതെന്നും സുരേന്ദ്രൻ പാലക്കാട് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.