സ്വന്തം ലേഖകന്‍
കോഴിക്കോട്: ഒടുവില്‍ ബിജെപി പ്രവര്‍ത്തകര്‍ കാത്തിരുന്ന പ്രഖ്യാപനമെത്തി. മാസങ്ങള്‍നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അഡ്വ.പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ കെ.സുരേന്ദ്രനെ ബിജെപി ചുമതലപ്പെടുത്തി .
പാര്‍ട്ടിയിലെ തീപ്പൊരിനേതാവും ശബരിമലവിഷയത്തില്‍ അറസ്റ്റ് വരിച്ചതോടെ സംഘപരിവാറിന്റെ പൂര്‍ണ പിന്തുണ ലഭിക്കുകയും ചെയ്ത സുരേന്ദ്രന് ഇത് അര്ഹിച്ചഅംഗീകാരമായി മാറി.
കുമ്മനവും ശ്രീധരന്‍പിള്ളയും കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ക്രൗഡ് പുള്ളറായാണ് സുരേന്ദ്രനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്. നിലവില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരനുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവുകൂടിയാണ് സുരേന്ദ്രന്.
സംഘപരിവാറിന്റെ അസംതൃപ്തി മൂലം മുന്‍ കാലങ്ങളില്‍ കയ്യെത്തും ദൂരത്ത് തെറിച്ചുപോയ അധ്യക്ഷപദവി ഇപ്പോഴാണ് കെ.സുരേന്ദ്രനെ തേടിയെത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാതെരഞ്ഞെടുപ്പും കെ.സുരേന്ദ്രനെന്ന നേതാവിനെ അളക്കുന്നതായിരിക്കുമെന്നുറപ്പാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിന് മുമ്പെ പാര്‍ട്ടി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുളള റിപ്പോര്‍ട്ടുകള്‍ .
ഈ മാസം 26നാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം. ജനകീയ സമരങ്ങളിലൂടെ കേരളത്തിന് സുപരിചിതനായ ബിജെപി നേതാവാണ് കെ. സുരേന്ദ്രന്.
തുടര്‍ച്ചയായ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷകകുടുംബമായ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാര്‍ച്ച് 10നാണ് കെ. സുരേന്ദ്രന് ജനിച്ചത്.
യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു. യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രന് എന്ന പേര് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.
യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവര്‍ത്തനം രാഷ്ട്രീയത്തിനതീതമായ പ്രശംസയും നേടി കൊടുത്തു. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസി. ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരമുഖത്ത് സുരേന്ദ്രനുണ്ടായിരുന്നു.
സുരേന്ദ്രന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് ശബരിമലദര്ശനത്തിനും സമരത്തിനും നേതൃത്വം നല്‍കാനെത്തിയ കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു. 22 ദിവസമായിരുന്നു ജയില്‍ വാസം.
ഇതോടെ സുരേന്ദ്രന് സംഘപരിവാറിനും പ്രിയങ്കരനായി മാറി. അതിന്റെ അലയൊലികള്‍ 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടു. പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതുവലത് മുന്നണികളെ ഞെട്ടിക്കാന്‍ കെ. സുരേന്ദ്രന് സാധിച്ചു.
ലോക്സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന് മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഷീബയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഹരികൃഷ്ണന്, ഗായത്രി എന്നിവരാണ് മക്കള്‍ .