വെറും ദേശാടനക്കിളിയല്ല, മാനസസരസ്സില്‍ നിന്ന് മാലാകാരത്തിലേയ്ക്ക് പറന്നുയരുന്ന രാജഹംസമാണ് മോദി! മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തിന് കെ.സുരേന്ദ്രന്റെ മറുപടി; ട്രോളഭിഷേകവുമായി സോഷ്യല്‍മീഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ എയ്ത ഒളിയമ്പിന് മറുപടിയുമായെത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രന് സോഷ്യല്‍മീഡിയയുടെ ട്രോള്‍ മഴ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശന ദിവസം ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നപ്പോഴാണ് ട്രോള്‍ വര്‍ഷം ഉണ്ടായത്.

‘വെറും ദേശാടന പക്ഷിയല്ല. മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്’. എന്നായിരുന്നു പിണറായിയുടെ പരാമര്‍ശത്തിനെതിരെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഓര്‍ക്കിഡ് പുഷ്പം മണക്കുന്ന മോദിയുടെ ചിത്രത്തോടൊപ്പമായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ പതിവുപോലെ ട്രോളന്മാര്‍ രംഗത്തെത്തുകയായിരുന്നു.

 

 

 

 

Related posts