നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ട കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത് ആവേശ്വോജ്വല സ്വീകരണമായിരുന്നു. കേരളാ എക്സ്പ്രസില്‍ കൊച്ചിയില്‍ നിന്ന് കയറി തിരുവല്ല സ്റ്റേഷനില്‍ വന്ന് ഇറങ്ങിയപ്പോള്‍ കെ സുരേന്ദ്രനെ വരവേല്‍ക്കാന്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് എത്തിയത്. പന്ത്രണ്ടരയോടെ സ്റ്റേഷന് പുറത്തിറങ്ങിയ കെ സുരേന്ദ്രന്‍ റോഡ് ഷോ നടത്തി പ്രചാരണത്തിനും തുടക്കമിട്ടു.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് കെ സുരേന്ദ്രന്‍ കാവുഭാഗം വഴി പൊടിയാടി വരെ റോഡ് ഷോ നടത്തിയത്. പത്തനംതിട്ടയില്‍ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്നും പത്തനംതിട്ടയില്‍ അട്ടിമറി വിജയം ഉറപ്പാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു കെ. സുരേന്ദ്രന് സ്വീകരണമൊരുക്കിയത്. തുറന്ന ജീപ്പിലേക്ക് കയറിയ സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യമര്‍പ്പിക്കാനും പ്രവര്‍ത്തകര്‍ തിക്കിത്തിരക്കി. റോഡ് ഷോയിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്നിരുന്നു.