കോട്ടയം: സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതികളിലെല്ലാം അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ഫെമ നിയമങ്ങളുടെ ലംഘനമാണ് ഉണ്ടാകുന്നത്. തട്ടിപ്പ് സംഘങ്ങളാണ് ഈ സർക്കാരിന്റെ വിശ്വസ്തർ. സർക്കാർ പദ്ധതികൾ ഏൽപ്പിക്കുന്നതും ഈ തട്ടിപ്പ് സംഘത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജനങ്ങളെ ഈട് നിർത്തി വായ്പകളെടുക്കുകയാണ്. ഈ കൊള്ളയ്ക്ക് മുഖ്യമന്ത്രിയാണ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിലും ഒന്നും അറിഞ്ഞില്ല എന്നാണ് സർക്കാർ പറയുന്നത്.
.ധനമന്ത്രി തോമസ് ഐസക് സിഎജി റിപ്പോർട്ട് ചോർത്തി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. തോമസ് ഐസക്കിന് ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല.
നിയമം ലംഘിച്ചത്തിനെതിരെ നടപടി ഉണ്ടാകണം. എല്ലാ വകുപ്പിലും തട്ടിപ്പ് സംഘങ്ങളാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.