തോറ്റതിനൊപ്പം തോൽവിയുടെ കാരണവും കണ്ടെത്തി; ഒ​പ്പം ന​ട​ന്ന ബി​ജെ​പി​ക്കാ​ർ സു​രേ​ന്ദ്ര​ന്‍റെ കാ​ലു​വാ​രി; ബി​ജെ​പി​ക്കെ​തി​രേ പി.​സി. ജോ​ർ​ജ്

കോ​ട്ട​യം: ഒ​പ്പം ന​ട​ന്ന ബി​ജെ​പി​ക്കാ​ർ പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ കാ​ലു വാ​രി​യെ​ന്ന് പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി. ജോ​ർ​ജ്. ന്യൂ​ന​പ​ക്ഷ​ത്തെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ന്നും പ​ത്ത​നം​തി​ട്ട​യി​ലെ​യും തി​രു​വ​ന​ന്ത​പു​ര​യെും തോ​ൽ​വി ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

പി.​സി ജോ​ർ​ജി​ന്‍റെ മ​ണ്ഡ​ല​മാ​യ പൂ​ഞ്ഞാ​റി​ൽ കെ. ​സു​രേ​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫാ​ണ് ഒ​ന്നാ​മ​ത്. എ​ൽ​ഡി​എ​ഫ് ര​ണ്ടാ​മ​ത് നി​ൽ​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് പി.​സി. ജോ​ർ​ജ് എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്ന​ത്. പൂ​ഞ്ഞാ​റി​ലു​ൾ​പ്പെ​ടെ സു​രേ​ന്ദ്ര​ന് ഇ​ത് തി​രി​ച്ച​ടി​യാ​യി.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ൽ​സ​ര​ങ്ങ​ളാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന​ത്. ശ​ബ​രി​മ​ല സ​ജീ​വ ച​ർ​ച്ച​യാ​യ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി മി​ക​ച്ച വി​ജ​യം നേ​ടി.

Related posts