പത്തനംതിട്ട: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കെ, തെറ്റായ പ്രചരണങ്ങളിലൂടെ കേരളത്തിലെ ന്യൂനപക്ഷവിഭാഗത്തെ ഭയപ്പെടുത്താന്‍ ഇടത് – വലത് മുന്നണികള്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് .
ന്യൂനപക്ഷ മോര്‍ച്ച ജില്ലാ മെംബര്‍ഷിപ്പ് കാന്പെയ്ൻ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അച്ചന്‍കുഞ്ഞ് ജോണ്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നോബിള്‍ മാത്യു, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജനറല്‍ സെക്രട്ടറി ഷാജി ആര്. നായര്‍, റെജി പത്തിയില്‍, രഞ്ജിത്ത് ഏബ്രഹാം തോമസ്, ജോസ് വട്ടത്തറ, ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.