ചെയ്യുകയും പറയുകയും ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും സമൂഹമാധ്യമങ്ങളുടെ വക ട്രോളുകള്‍ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കേരളത്തില്‍ ബിജെപിയ്ക്ക് വേരുറപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നിട്ടും അതിനായി കിണഞ്ഞ് പരിശ്രമിക്കുന്ന കെ.സുരേന്ദ്രമോടും കൂട്ടരോടും ഇവിടെ വിത്ത് വിതയ്ക്കാന്‍ നോക്കണ്ടെന്നും മലയാളികള്‍ ആവര്‍ത്തിച്ചിട്ടുള്ളതാണ്.
എന്നാല്‍ വീണ്ടും വീണ്ടും ഓരോന്ന് ചെയ്ത് മലയാളികളുടെ ട്രോള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. ബിജെപിയുടെ തെരഞ്ഞെടുപ്പ് കാമ്പയ്നായ എന്റെ കുടുംബം ബിജെപി കുടുംബത്തിന്റെ ഭാഗമായി വീട്ടുമുറ്റത്തെ ചെടിച്ചട്ടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കെ.സുരേന്ദ്രന് നേരെ ട്രോളുകള്‍ ഒഴുകുന്നത്. സുരേന്ദ്രന് പതാക ഉയര്‍ത്തുന്നതിന്റെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ചിത്രം സുരേന്ദ്രന് ഫേസ്ബുക്കല്‍ പോസ്റ്റ് ചെയ്തതോടെയാണ് ചര്‍ച്ചകളും ട്രോളുകളും ഉയര്‍ന്നു തുടങ്ങിയത്.
എല്ലാരും പോയി കഴിഞ്ഞ് മൊത്തത്തില്‍ എടുത്ത് മാറ്റാന്‍ പാകത്തിന് ചെടിച്ചട്ടിയില്‍ നട്ടിരിക്കുവാന്നല്ലോ എന്ന് ചിലര്‍ പോസ്റ്റിന് കമന്റ് ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ ഇച്ചിരി കടന്ന രീതിയിലും പ്രതികരിക്കുന്നുണ്ട്.
എല്ലാവരും ചെടിച്ചട്ടിയില്‍ ചെടിയാ നടുന്നത്. ഇവിടെ ഒരാള്‍ കൊടിമരം നടുന്നു. സങ്കിയെന്നാല്. :..” എന്ന്തെളിയിച്ചു കൊണ്ടേയിരിക്കുന്നു ആ സ്റ്റിക്കറുകൂടി ഒട്ടിക്കണം മണ്ടന്മാരുടെ വീട് എളുപ്പത്തില്‍ കണ്ടു പിടിക്കാമല്ലോ? ചിരിയുയര്‍ത്തി കമന്റുകള്‍ ചറപറ ഒഴുകുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും തന്റെ വീട്ടില്‍ ബിജെപി കുടുംബം എന്ന് വ്യക്തമാക്കുന്ന സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്.