കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക സ്റ്റാലിനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിലുള്ള വ്യക്തിവൈരാഗ്യമാണ് തനിക്കെതിരായായ കേസുകൾ. മുഖ്യമന്ത്രിയുടേത് ഫാസിസ്റ്റ് സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ കളി അധികകാലം പോകില്ല. രണ്ട് വർഷം കൂടിയേ ഇനിയുള്ളു. ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന്റെ ഗതി എന്തായെന്നും അദ്ദേഹം ചോദിച്ചു. കെ.സി. വേണുഗോപാലിന്റെയും ഉമ്മൻ ചാണ്ടിയുടെയും പേരിൽ നാല് മാസം മുൻപ് സരിത കൊടുത്ത പരാതി എന്തായെന്നും സുരേന്ദ്രൻ ചോദിച്ചു.