ഒന്നിനു പുറമേ ഒന്നായി  കേസുകളുടെ കൂമ്പാരം;  സു​രേ​ന്ദ്ര​ൻ വീ​ണ്ടും കു​രു​ക്കി​ൽ; എയർപോർട്ടിൽ  തൃ​പ്തി​യെ ത​ട​ഞ്ഞ​തി​നും കേ​സെടുത്ത് പോലീസ്

കൊ​ച്ചി: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​നെ​തി​രെ പോ​ലീ​സ് വീ​ണ്ടും കേ​സെ​ടു​ത്തു. തൃ​പ്തി ദേ​ശാ​യി നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. നെ​ടു​മ്പാ​ശേ​രി പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ല്‍​ദാ​രെ ഉ​പ​രോ​ധി​ച്ച കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് തൃ​പ്തി ദേ​ശാ​യി സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യാ​ണ് ത​ഹ​സി​ല്‍​ദാ​രെ ഉ​പ​രോ​ധി​ച്ച​ത്. അ​തേ​സ​മ​യം സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​യെ വ​ധി​ക്കാ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി എ​ന്ന കേ​സി​ല്‍ സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ പ​ത്ത​നം​തി​ട്ട കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

Related posts