തിരുവനന്തപുരം: ഇടതുപക്ഷ വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തു.
പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സുരേന്ദ്രൻ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത നൽകിയ പരാതിയിലാണ് പോലീസ് നടപടി.
ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.ഇതിനുപുറമേ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരേ പരാതി നല്‍കിയത്. തൃശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം.
‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ. സുരേന്ദ്രൻ പറഞ്ഞത്.