റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ ആരെയും വണ്ടിച്ചെക്ക് കൊടുത്ത് കബളിപ്പിച്ചിട്ടില്ലെന്നും തന്റെ പോസ്റ്റിന് കീഴെ വന്നു തെറി പറയുന്നവരെ വിലക്കിയിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ടീമിനേയും നന്നായി പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
റിപ്പോര്‍ട്ടര്‍ ചാനലിന്റെ അസുഖം എന്താണെന്ന് മനസ്സിലാവാന്‍ വലിയ ഗവേഷണം ഒന്നും നടത്തേണ്ടതില്ല. ആ ചാനലിന് പണം മുടക്കിയവരാരൊക്കെയാണെന്ന് മാത്രം അറിഞ്ഞാല്‍ മതി. പിന്നെ ഞാന്‍ വണ്ടിച്ചെക്കുകൊടുത്ത് ആരേയും കബളിപ്പിച്ചിട്ടില്ല. ഹുണ്ടിക്കാരും ഹവാലകളും കള്ളനോട്ടുകാരും എട്ടാം തീയതിക്കുശേഷം എന്റെ പോസ്റ്റിനു കീഴെ വന്നു തെറി പറയുന്നതിനെ ഞാന്‍ വിലക്കിയിട്ടില്ല.
അവര്‍ പറയുന്ന ഓരോ തെറിയും അവരാരാണെന്നും ഉദ്ദേശം എന്താണെന്നും മറ്റുള്ളവര്‍ക്കു മനസ്സിലാവാന്‍ സഹായകമാവുമല്ലോ. ഇന്നലെ ടാഗ് ഓപ്ഷന്‍ സൗകര്യം മുതലെടുത്ത് സാമൂഹ്യവിരുദ്ധര്‍ നടത്തിയ നെറികേടുപോലും വാര്‍ത്തയാക്കുന്ന റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ടീമിനേയും ഞാന്‍ ആദ്യം പറഞ്ഞ ഗണത്തിലേപെടുത്തിയിട്ടുള്ളൂ. നിങ്ങളുടെ ജോലി നിങ്ങള്‍ തുടരുക, എന്റെ ജോലി ഞാനും.