തൃശൂർ : ബിജെപി വിശ്വാസി സമൂഹത്തോടൊപ്പം ഉണ്ടാകുമെന്നും ശബരിമലയെ തകർക്കാനുള്ള സർക്കാർ ശ്രമം സിപിഎമ്മിനെ പതനത്തിലെത്തിക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ.ബിജെപി തൃശൂർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്എ. നാഗേഷ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ സി. കൃഷ്ണകുമാർ, ഷാജുമോൻ വട്ടേക്കാട്, കെ.വി. ശ്രീധരൻ മാസ്റ്റർ, പി.എസ്. ശ്രീരാമൻ, പി.എം. ഗോപിനാഥ്, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. രവികുമാർ ഉപ്പത്ത്, ജസ്റ്റിൻ ജേക്കബ്, അഡ്വ. ഉല്ലാസ് ബാബു, വിൻഷി അരുണ്‍കുമാർ, ഇ.വി. കൃഷ്ണൻ നന്പൂതിരി തുടങ്ങിയവർ സംസാരിച്ചു.