തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായ പ്രതിഷേധങ്ങളെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് പ്രകോപനപരമായ നിലപാടുമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും മുന്നോട്ടുപോകുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണര്‍ക്ക് നേരെ കണ്ണൂരിലുണ്ടായ അതിക്രമമെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ ഫാസിസ്റ്റ് രീതിയിലുള്ള പ്രതിഷേധമാണ് തുടരുന്നത്. കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ നടന്നത് ജനാധിപത്യ പ്രതിഷേധമല്ല.
അതിക്രമമായിരുന്നെന്നും സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് പ്രകോപനം ഉണ്ടാക്കാനാണ് ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. അതിക്രമം നടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല- സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മതിയായ സുരക്ഷയൊരുക്കിയില്ലെന്നും ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സര്‍ക്കാരിന്റെ ഒത്താശയോടയാണെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപി മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കുമെതിരെ കരിങ്കൊടി സമരവും അതിക്രമവും തുടരുകയാണെങ്കില്‍ പിണറായിയും 20 മന്ത്രിമാരും റോഡിലിറങ്ങില്ലെന്നും സുരേന്ദ്രൻ വെല്ലുവിളിച്ചു.