കോന്നി: കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ബിജെപി സ്ഥാനാര്‍ഥിയായി കെ. സുരേന്ദ്രനും വന്നേക്കും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പേ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മത്സരം കൊഴുക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സുരേന്ദ്രന് തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ടുറപ്പായി. അദ്ദേഹം ഇന്ന് എത്തുമെന്നാണ് സൂചന.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത് സജീവമായി കഴിഞ്ഞു. മൂന്ന് സ്ഥാനാര്‍ഥികളും നാളെ നാമനിര്‍ദേശ പത്രിക നല്‍കും.
എല്‍ഡിഎഫ് മണ്ഡലം കണ്വന്ഷന് ഇന്നാണ്.യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി എഐസിസി ഇന്നലെ അംഗീകരിച്ചു. അദ്ദേഹം ഇന്നലെ റോഡ്ഷോ നടത്തി പ്രചാരണരംഗത്ത് സജീവമായി. വെള്ളിയാഴ്ച രാത്രി തന്നെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ നിറഞ്ഞിരുന്നു. ബൂത്ത് കമ്മിറ്റികള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നത് യുഡിഎഫിനു പ്രചാരണരംഗത്തു നേട്ടമായി.
ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംപി, വി.പി. സജീന്ദ്രന് എംഎല്‍എ എന്നിവര്‍ പങ്കെടുത്ത യോഗങ്ങളാണ് നടന്നത്. എതിര്‍പ്പ് അവസാനിപ്പിച്ച് അടൂര്‍ പ്രകാശ് എംപി കൂടി പ്രചാരണരംഗത്തെത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം ഇന്നലെ മോഹന്‍രാജിന്റെ റോഡ്ഷോയ്ക്ക് എത്തിയിരുന്നില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാര്‍ ഇന്നലെ തണ്ണിത്തോട് മേഖലയിലായിരുന്നു. റോഡ് ഷോയുമായി അദ്ദേഹം മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ജംഗ്ഷനുകളില്‍ വ്യാപാരികള്‍, യാത്രക്കാര്‍ എന്നിവരെ കണ്ട് വോട്ട് തേടുന്നുണ്ട്.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന നേതാക്കളുടെ മേല്‍നോട്ടവും ഉണ്ട്. ഇതിനോടകം രണ്ടു ഘട്ട ഭവന സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി. മണ്ഡലം, മേഖല- .ഒന്നാം ഘട്ട യോഗങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ഇന്ന് മണ്ഡലം കണ്വന്ഷന് കഴിഞ്ഞാലുടന്‍ 30, ഒന്ന്, രണ്ട് തീയതികളിലായി മേഖല കണ്‍വന്‍ഷനുകള്‍ ചേരും. മണ്ഡലത്തിലെ ബൂത്ത് കമ്മിറ്റി യോഗങ്ങള്‍ പൂര്‍ത്തിയാക്കി. എന്‍ഡിഎ സ്ഥാനാർഥി പ്രഖ്യാപനംകൂടി വന്നുകഴിഞ്ഞാല്‍ കോന്നി മണ്ഡലത്തിന്റെ ചിത്രം വ്യക്തമാകും. എല്‍ഡിഎഫ് കണ്വന്ഷന് കഴിയുന്ന തൊട്ടടുത്ത ദിവസം യുഡിഎഫ് കണ്‍വന്‍ഷനും ചേരും.