
സ്വര്‍ണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ധനമന്ത്രി തോമസ് ഐസക്കിന് സ്വപ്നയുമായി അടുത്ത ബന്ധമാണുള്ളതെന്നെന്നും സുരേന്ദ്രന് ആരോപിച്ചു.
സ്വപ്നയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇരുവരും തമ്മിലുള്ള ബന്ധം മനസിലാകും. കിഫ്ബിയുടെ ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണം എന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പിണറായി വിജയന് മന്ത്രിസഭയിലെ മന്ത്രിമാര്‍ മത്സരിച്ച് കക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം എടുത്ത് അഴിമതി ചെയ്ത് താത്വികമായ അവലോകനം ചെയ്യുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ഈ അഴിമതിയിലും സ്വപ്നയ്ക്കും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ട്. സ്വപ്നയുമായുള്ള ബന്ധം ഐസക്ക് തന്നെ വെളിപ്പെടുത്തണം.
കാരാട്ട് ഫൈസലുമായുള്ള സാമ്പത്തിക ഇടപാട് മറനീക്കി പുറത്ത് വന്നു. കോഴിക്കോട് ജില്ലാ നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു.
പണം വാങ്ങിയാണ് കാരാട്ട് ഫൈസലിന് സീറ്റ് നല്‍കിയത്. അഴിമതിയും സ്വര്‍ണ്ണക്കടത്ത് സംഘവുമാണ് സിപിഐഎമ്മിനെ നയിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തിലെ വികസന പദ്ധതികളെ തകര്‍ക്കാന്‍ സിഎജിയെ ഉപയോഗിക്കുകയാണെന്ന് കഴിഞ്ഞ ദിവസം തോമസ് ഐസക് പറഞ്ഞിരുന്നു.