വരുമാന വർധനയ്ക്ക് പരസ്യം പിടിച്ച് കെ സ്വിഫ്റ്റും; ബ​സു​ക​ൾ​ക്കു​ള്ളി​ൽ പ​ര​സ്യം അ​നു​വ​ദി​ക്കും; ബന്ധപ്പെടാം

ചാ​ത്ത​ന്നൂ​ർ: കെസ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ​ക്കു​ള്ളി​ൽ ഇ​നി പ​ര​സ്യം പ​തി​പ്പി​ക്കാം. വ​രു​മാ​ന വ​ർ​ദ്ധ​ന​യ്ക്ക് വേ​ണ്ടി​യാ​ണ് പ​ര​സ്യ​ത്തി​ന് അ​നു​മ​തി ന​ല്കു​ന്ന​ത്. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ക എ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്.​ കെ എ​സ് ആ​ർ​ടി​സി​യ്ക്ക് വേ​ണ്ടി കി​ലോ​മീ​റ്റ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട​ക​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണ് കെ സ്വി​ഫ്റ്റ് എ​ന്ന സ്വ​ത​ന്ത്ര സ്ഥാ​പ​ന​ത്തി​ന്‍റെ ബ​സു​ക​ൾ.

കെ സ്വി​ഫ്റ്റി​ന്‍റെ 151 സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ളി​ലെ​യും 88 ഡീ​ല​ക്സ് ബ​സുക​ളി​ലെ​യും 165 ഇ​ല​ക്ട്രി​ക് ബ​സു​ക​ളി​ലെ​യും സീ​റ്റു​ക​ൾ​ക്ക് പു​റ​കി​ലും ഹാം​ഗ​ർ സ്ട്രാ​പ്പി​ലു​മാ​ണ് പ​ര​സ്യം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ല്കു​ന്ന​ത്. ബ​സി​ൻ്റെ പു​റ​ത്ത് പ​ര​സ്യം അ​നു​വ​ദി​ക്കി​ല്ല. പ​ര​സ്യം ചെ​യ്യാ​ൻ​താ​ല്പ​ര്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കെ ​സ്വി​ഫ്റ്റു​മാ​യി ബ​ന്ധ​പ്പെ​ടാം.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന സി​ഫ്റ്റി​ന്‍റെ സൂ​പ്പ​ർ ഫാ​സ്റ്റ്, ഡീ​ല​ക്സ് ബ​സു​ക​ളി​ൽ പ്ര​തി​ദി​നം 40,000 ത്തോ​ളം പേ​ർ യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ല്ക്ട്രി​ക് ബ​സു​ക​ളി​ൽ പ്ര​തി​ദി​നം 80,000 ത്തോ​ളം യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.

സീ​റ്റി​ൻന്‍റെ പി​റ​ക് വ​ശ​ത്തി​ന്‍റെ വ​ലി​പ്പ​ത്തി​ലും ഹാം​ഗ​ർ സ്ട്രാ​പ്പി​ന്‍റെ വ​ലി​പ്പ​ത്തി​ലു​മാ​യി​രി​ക്ക​ണം പ​ര​സ്യം. കെ ​സ്വി​ഫ്റ്റി​ന്‍റെ ഈ ​മാ​തൃ​ക കെ ​എ​സ് ആ​ർ ടി ​സി​യും അ​നു​ക​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​പ്പോ​ൾ കെ ​എ​സ് ആ​ർ​ടി​സി ബ​സു​ക​ളു​ടെ പു​റ​ത്തു​ള്ള മൂ​ന്ന് വ​ശ​ങ്ങ​ളി​ലാ​ണ് പ​ര​സ്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment