പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ്ആർടിസിയുടെ അഭിമാനമായിരുന്ന ദീർഘദൂര സർവീസുകൾ അവസാനിപ്പിക്കുന്നു. വൻ വരുമാനം നേടികൊണ്ടിരുന്ന ഈ സർവീസുകൾ ഘട്ടംഘട്ടമായി കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കെ എസ് ആർടിസിയുടെ ദീർഘ ദൂര ബുക്കിംഗ് സംവിധാനം നിർത്തലാക്കുകയാണ്. നാളെ മുതൽ ബുക്കിംഗ് കെ സ്വിഫ്റ്റിന്റെ വെബ്സൈറ്റായ https //online Ksrtcswift.com എന്നതിലൂടെയായിരിക്കും.
ദീർഘകാലമായി കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുകയോ 2016ന് ശേഷം ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല.
കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച ശേഷം, കെ എസ് ആർടിസിയുടെ ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെയുള്ളവയുടെ പെർമിറ്റുകൾ കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്.
പെർമിറ്റും സർവീസുകളും മാത്രമല്ല വർക്ക് ഷോപ്പ് സേവനങ്ങളും ഡീസലും കെ എസ് ആർടിസിയുടെതാണ്. കെ സ്വിഫ്റ്റിന്റെ ബസുകൾ സർവീസ് നടത്തുന്ന ദൂരത്തിന് കിലോമീറ്റർ വാടകയും കെ എസ് ആർ ടി സി നല്കികൊണ്ടിരിക്കയാണ്.
ബസുകളുടെ നിലവാരമനുസരിച്ച് മൂന്ന് സ്റ്റേജുകളായി തിരിച്ചാണ് കിലോമീറ്റർ വാടക നിശ്ചയിച്ചിരിക്കുന്നത്.കെ സ്വിഫ്റ്റിന് ലഭിക്കുന്ന കളക്ഷൻ കെ എസ് ആർടിസിയിൽ അടയ്ക്കും. സർവീസിന്റെ ലാഭനഷ്ടങ്ങൾ കെ സ്വിഫ്റ്റിന് ബാധകമല്ല.
കിലോമീറ്റർ വാടക കൃത്യമായി കെ എസ് ആർ ടി സിയിൽ നിന്ന് വാങ്ങുകയും സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുങ്കയാണ്.
കെഎസ്ആർടിസിയുടെ നിലനില്പിന് തന്നെ ഭീഷണിയായി കഴിഞ്ഞിരിക്കയാണ് സർക്കാരിന്റെ ഈ നിലപാട് എന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് ആരോപിച്ചു. പ്രത്യേകിച്ചും കെഎസ് ആർ ടി സി പ്രവർത്തനലാഭത്തിൽ മുന്നേറുന്ന ഈ ഘട്ടത്തിൽ.
കെ എസ് ആർടിസിയെ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി.നാളെ മുതൽ കെ എസ് ആർ ടി സി, കെ – സിഫ്റ്റ് ബസുകളുടെ ബുക്കിംഗ്Onlineksrtcswift.comഎന്ന പുതിയ സൈറ്റിലുംente ksrtc Neo oprs എന്ന മൊബൈൽ ആപ്പിലേയ്ക്കുമാണ് മാറ്റിയിരിക്കുന്നത്.ഇനി പഴയ കെഎസ്ആർടിസി സൈറ്റിൽ റിസർവ്വ് ചെയ്യാൻ സാധിക്കില്ല.