ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എംഎല്.എയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം.
ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ കോടതിയുടെതാണ് ഉത്തരവ്. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ് മണി ആണ് കോടതിയെ സമീപിച്ചത്.
പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കോടതി ഉത്തരവിട്ടാല്‍ കേസെടുക്കാമെന്നായിരുന്നു നിലപാട്.
കെ.ടി ജലീലിന്റെ പരാമര്‍ശം ദേശദ്രോഹവും, ഹിന്ദു-മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
സമാനമായ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് അടക്കമുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഡല്‍ഹി തിലക് മാര്‍ഗ് പോലീസിലാണ് ജിഎസ് മണി പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ജലീലിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയിരുന്നു. ഹര്‍ജിയില്‍ കോടതി മറ്റെന്നാള്‍ അന്തിമ വിധി പുറപ്പെടുവിക്കും.