തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ അഭിനന്ദിച്ച് കെ.വി തോമസ് രംഗത്ത്.
പതിനായിരത്തിനപ്പുറത്തേക്ക് ലീഡ് പോയത് സിപിഎം പരിശോധിക്കട്ടെ. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്.
കേരളം പലപ്പോഴും വികസന മുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും സിപിഎമ്മിന്റെ തോല്‍വി വിലയിരുത്തി അദ്ദേഹം പറഞ്ഞു.
വികസനം വേണ്ട രീതിയില്‍ ചര്‍ച്ച ആയില്ലെന്നും കെ.വി.തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം.
നിരാശയില്ല. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെ.വി.തോമസ് മാധ്യമങ്ങളോടു പറഞ്ഞു. ഇപ്പോഴും സോണിയ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമുണ്ടെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
ഉമ തോമസുമായി അന്നും ഇന്നും വ്യക്തിബന്ധമുണ്ട്. ഈ സമയം കല്ലിടണോ? എന്ന് പിണറായിയോട് ചോദിച്ചത് താനാണെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഉമതോമസ് വിജയം ഉറപ്പിച്ചതിനു പിന്നാലെ കെ.വി. തോമസിനെതിരെ പലയിടങ്ങളിലും യുഡിഎഫിന്റെ പ്രതിഷേധം നടന്നു.
കെ വി തോമസിന്റെ വീടിനു മുന്പിലെത്തിയ യുഡിഎഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചു. കൂടാതെ തിരുത മീനുമായി എത്തിയ ചിലർ കെ വി തോമസിന്റെ ചിത്രം കത്തിക്കുകയും ചെയ്തു.