ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂക്കൂട്ടാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിനെ ചലഞ്ച് ചെയ്ത് മുഖ്യമന്ത്രി പിണറായിയുടെ വിശ്വസ്തന് കെ.വരദരാജന്. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് വരദരാജന് സാലറി ചലഞ്ചിനെതിരായ അമര്‍ഷം പ്രകടമാക്കിയത്.
‘ജീവനക്കാരുടെ ദുരിതാശ്വാസ ഫണ്ട് തര്‍ക്ക പ്രശ്നമാവുകയാണ്. ജനം ആശങ്കപ്പെടുന്നത് അതിലല്ല. അഴിമതി ഇല്ലാതെ കയ്യിട്ടുവാരാതെ ചെലവാക്കപ്പെടുമോ എന്നാണ്’ ഇങ്ങനെയായിരുന്നു വരദരാജന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന്റെ ചൂടാറും മുമ്പു തന്നെ വരദരാജന്റെ അടുത്ത പോസ്റ്റും വന്നു.’സാലറി ചലഞ്ച് ഒരു ചലഞ്ച് തന്നെയാണേ. കൊടുക്കാന്‍ പറ്റാത്തവര്‍ക്കു വേണ്ടി മറ്റാരേലും കൊടുത്താല്‍ പോരേ?’
ഇതുകൊണ്ടും രോഷം തീരാഞ്ഞ വരദരാജന് മൂന്നാമതും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ പ്രതിരോധത്തിലായത് പാര്‍ട്ടിയാണ്.’ജീവനക്കാരെ ദുരിതത്തിലാക്കരുതെന്ന് ഒരു സംഘടന പ്രസ്താവിച്ചു കണ്ടു. ജനവും അതുതന്നെ പറയുന്നു. അവരെ കഷ്ടത്തിലാക്കരുത്. പ്രതിഫലേച്ഛ കൂടാതെ കാര്യം നടപ്പാക്കാനാവണം’ മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്തായിരുന്നു വരദരാജന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.