തൃശൂർ: മാതൃസംഘടനയുടെയും പോഷക സംഘടനകളുടെയും ജനവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ഓരോ ദിവസം കഴിയുന്തോറും ജനങ്ങൾ സിപിഎമ്മിനെ വെറുത്തുകൊണ്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്.മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സംഗമം ടൗണ്‍ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കേറ്റ മുറിവാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത തോൽവിയുണ്ടാക്കിയത്. തോൽവിയിൽനിന്ന് പാഠം പഠിക്കാതെ ജനങ്ങളുടെയിടയിൽ സിപിഎം കൂടുതൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിൻ കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വക്കറ്റ് എൻ. ഷംസുദ്ദീൻ എംഎൽഎ, പി.എം.എ. സലാം, സി.എച്ച്. റഷീദ്, കെ.എസ്. ഹംസ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.പി. കമറുദ്ദീൻ, എം.പി. കുഞ്ഞിക്കോയ തങ്ങൾ, ജില്ലാ ജില്ലാ ജനറൽ സെക്രട്ടറി പി.എം. അമീർ, സെക്രട്ടറി എം.എ. റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.