കബാലിയുടെ വൻവിജത്തിനുശേഷം രജനീകാന്ത് – പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാല. എന്നാൽ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞപ്പോൾത്തന്നെ ചിത്രത്തെത്തേടി വിവാദം എത്തി. ചിത്രത്തിന്റെ ടാഗ് ലൈനായി ഉപയോഗിക്കുന്ന കരികാലൻ എന്ന പേര് താൻ രജിസ്റ്റർ ചെയ്തതാണെന്ന് അവകാശപ്പെട്ട് തമിഴ് അസോസിയേറ്റ് സംവിധായകൻ കെ. രാജശേഖരൻ രംഗത്തെത്തിയിരിക്കുന്ന ു.
1995 ലാണ് ഈ പേര് രജിസ്റ്റർ ചെയ്തത്. വിക്രമിനെ നായകനാക്കി സിനിമ ഒരുക്കാനായിരുന്നു പദ്ധതി. എന്നാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനായില്ല. ചിത്രം പൂർത്തിയായില്ലെങ്കിലും പേരിന്റെ അവകാശി താനാണെന്നാണ് രാജശേഖരന്റെ വാദം.ചോളരാജവംശത്തിലെ രാജാവായിരുന്ന കരികാലന്റെ കഥയാണ് വിക്രമിന്റെ സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചിരുന്നത്. ബോളിവുഡ് താരം സറീൻ ഖാനായിരുന്ന നായിക. എന്നാൽ രജനി ചിത്രം കാല അധോലോക നായകന്റെ കഥയാണ് പറയുന്നത്.