കാപ്പ ചുമത്തിയ പ്രതി മുങ്ങി; അന്വേഷിച്ച് അലഞ്ഞ് പോലീസും; ഒടുവിൽ പിടികിട്ടാപ്പുള്ളിയും സുഹൃത്തും ചെയ്തത്

കൊ​ല്ലം:കാപ്പപ്രതിയും കൂട്ടാളിയും കോടതിയിൽ കീഴടങ്ങി. ഓ​ച്ചി​റ മേ​മ​ന ല​ക്ഷ്മി ഭ​വ​നത്തിൽ കു​ക്കു എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​നു ആണ് ക​രു​നാ​ഗ​പ്പ​ള്ളി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങയത്.

ഇ​യാ​ൾ​ക്കെ​തി​രെ കഴിഞ്ഞമാസം 16 ന് ​ ജി​ല്ലാ ക​ള​ക്ട​ർ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​വാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​താ​ണ്. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് പോ​ലീ​സ് ഉൗ​ർ​ജ്ജി​ത ശ്ര​മം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ഇ​യാ​ൾ​ക്ക് എ​തി​രെ ഓ​ച്ചി​റ ക​രു​നാ​ഗ​പ്പ​ള്ളി, കാ​യം​കു​ളം വ​ള്ളി​കു​ന്നം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ടി​പി​ടി, ത​ട്ടി​ക്കൊ​ണ്ട ുപോ​ക​ൽ, അ​ബ്കാ​രി, തു​ട​ങ്ങി പ​തി​മൂ​ന്നോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട ്.

ഗു​ണ്ട ാസം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 6 മാ​സം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വും ഇ​തോ​ടൊ​പ്പം ന​ട​പ്പി​ലാ​ക്കും.

മ​നു​വി​നോ​ടൊ​പ്പം കീ​ഴ​ട​ങ്ങി​യ ത​ഴ​വ തെ​ക്കു​മു​റി ബി ​കെ ഭ​വ​നി​ൽ പ്ര​ദീ​പ് മ​നു​വി​ന്‍റെ സ​ഹാ​യി​യാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ബ്കാ​രി കേ​സി​ൽ ര​ണ്ട ുപേ​രും കൂ​ട്ടു​പ്ര​തി​ക​ളാ​ണ്.

Related posts

Leave a Comment