ആരാധകര്‍ കാത്തിരിക്കുന്ന തമിഴ് ചിത്രം കാപ്പാനില്‍ ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തിനു വേണ്ടി മോഹന്‍ലാല്‍ ഡബ് ചെയ്യുന്നു. കാപ്പാനു വേണ്ടി മോഹന്‍ലാല്‍ ഡബ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉന്നൈപ്പോല് ഒരുവന്, ജില്ല എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും ലൂസിഫര്‍, പുലിമുരുകന് എന്നീ സിനിമകളുടെ തമിഴ് റീമേക്കിലും മോഹന്‍ലാല്‍ ഡബ് ചെയ്തിരുന്നു.
മോഹന്‍ലാലും സൂര്യയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.വി. ആനന്ദ് ആണ്. സൂര്യ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സയേഷയാണ് നായിക. ഇവര്‍ക്കു പുറമേ ആര്യ, ബൊമ്മന് ഇറാനി, തലൈവാസല്‍ വിജയ്, പൂര്‍ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസര്‍ ഏപ്രിലില്‍ പുറത്തു വന്നിരുന്നു. ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ തിയറ്ററുളില്‍ എത്തും