ഏ​ഷ്യ​ൻ ക​ബ​ഡി ചാ​മ്പ്യ​ൻ​ ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് എട്ടാം കി​രീ​ടം

ബു​സാ​ൻ (ദ​ക്ഷി​ണ​കൊ​റി​യ): ക​ബ​ഡി​യി​ൽ ത​ങ്ങ​ളെ വെ​ല്ലാ​ൻ ആ​ളി​ല്ലെ​ന്ന് അ​ര​ക്കി​ട്ടു​റ​പ്പി​ച്ച് 11-ാം എ​ഡി​ഷ​ൻ ഏ​ഷ്യ​ൻ ചാ​ന്പ്യ​ന്മാ​രാ​യി ഇ​ന്ത്യ. എ​ട്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ക​ബ​ഡി​യി​ൽ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കു​ന്ന​ത്.

ബു​സാ​നി​ൽ അ​ര​ങ്ങേ​റി​യ 11-ാമ​ത് ഏ​ഷ്യ​ൻ ക​ബ​ഡി​യു​ടെ ഫൈ​ന​ലി​ൽ ഇ​ന്ത്യ 42-32ന് ​ഇ​റാ​നെ കീ​ഴ​ട​ക്കി. വ്യാ​ഴാ​ഴ്ച ഇ​റാ​നെ​തി​രേ 28-33 ന്‍റെ നേ​രി​യ ജ​യം നേ​ടി ലീ​ഗ് ചാ​ന്പ്യ​ന്മാ​രാ​യാ​യി​രു​ന്നു ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്കു​ള്ള ടി​ക്ക​റ്റെ​ടു​ത്ത​ത്.

പ​വ​ൻ ഷെ​ഹ്റാ​വ​ത്ത് ന​യി​ച്ച ടീം ​ഇ​ന്ത്യ ആ​ധി​കാ​രി​ക​മാ​യാ​ണ് ചാ​ന്പ്യ​ൻ പ​ട്ടം അ​ണി​ഞ്ഞ​ത്. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തോ​ൽ​വി അ​റി​യാ​തെ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടു​ക​യാ​യി​രു​ന്നു. ഇ​റാ​ൻ ഇ​ന്ത്യ​ക്ക് മു​ന്നി​ൽ മാ​ത്ര​മാ​ണ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.

ജ​പ്പാ​ൻ (17-62), ദ​ക്ഷി​ണ​കൊ​റി​യ (13-76), ചൈ​നീ​സ് താ​യ്പേ​യി (19-53), ഹോ​ങ്കോം​ഗ് (20-64) എ​ന്നീ ടീ​മു​ക​ളെ​ല്ലാം ഇ​ന്ത്യ​യു​ടെ ക​ബ​ഡി ക​രു​ത്ത​റ​ഞ്ഞു. ലീ​ഗ് റൗ​ണ്ടി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇ​ന്ത്യ​യും ഇ​റാ​നും ഫൈ​ന​ലി​ൽ എ​ത്തി​യ​ത്.

03: ഹാ​ട്രി​ക്

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ പ​ട്ട​ത്തി​ന് അ​ർ​ഹ​രാ​കു​ന്ന​ത്. ഇ​തി​നു മു​ന്പ് ന​ട​ന്ന 2005, 2017 ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ലും ഇ​ന്ത്യ​ക്കാ​യി​രു​ന്നു കി​രീ​ടം. 1980, 1988, 2000, 2001, 2002 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റ് കി​രീ​ട ധാ​ര​ണം.

Related posts

Leave a Comment