കൊയിലാണ്ടി: വിവാഹം കഴിക്കാൻ പോയവരെ തടഞ്ഞുനിർത്തി അക്രമിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. പ്രണയ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു കീഴരിയൂർ കണ്ണോത്ത് യുപി സ്കൂളിനു സമീപം അക്രമമുണ്ടായത്.
വധുവിന്റെ അമ്മാവൻ കീഴരിയൂർ കല്ലിൽ മൻസൂർ, സുഹൃത്ത് കാപ്പാട് സ്വദേശി തൻസീർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഒളിവിലായവരെ സിഐ സുഭാഷ് ബാബുവിന്റെനേതൃത്വത്തിലുള്ളത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
മറ്റൊരു അമ്മാവൻ കബീറിനെ ചൊവാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
നടേരി സ്വദേശിയായ മുഹമ്മദ് സാലിഹും കീഴരിയൂര്‍ സ്വദേശിനിയുടെയും രജിസ്റ്റർ വിവാഹം മാസങ്ങള്‍ക്കു മുമ്പുകഴിഞ്ഞിരുന്നു.
പിന്നീട് യുവതിയുടെ രക്ഷിതാക്കളുടെ സമ്മത പ്രകാരം മതാചാരപ്രകാരം വിവാഹം നടത്താനായി സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു വടിവാളും കമ്പിയും ഉപയോഗിച്ചുളള ആക്രമണം.