നെടുംകണ്ടം: ഭീമൻ കാച്ചിൽ കൗതുകമാകുന്നു. നെടുങ്കണ്ടം തച്ചേത്തുപറന്പിൽ ജയിംസ്കുട്ടിയുടെ പുരയിടത്തിലാണ് ഭീമൻ കച്ചിലുണ്ടായത്. ഒരു മൂടു കാച്ചിലിന് 80 കിലോയോളമാണ് തൂക്കം.
കഴിഞ്ഞവർഷം ഇതേ സമയത്താണ് കാച്ചിൽ നട്ടത് . മൂന്നു പേർ രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് കാച്ചിൽ പറിച്ചെടുത്തത്. പൂർണമായും ജൈവ കൃഷ രീതിയാണ് ജയിംസ്കുട്ടിയുടെ കൃഷി.
ചേന , ചേന്പ് , വാഴ ഇഞ്ചി , തുടങ്ങിയവയാണ് മറ്റ്പ്രധാന കൃഷികൾ . ഭീമൻകാച്ചിൽ അയൽവാസികൾക്കും ബന്ധുക്കൾക്കും നൽകുകയായിരുന്നു.