വ്യത്യസ്തമായ സ്ട്രീറ്റ് ഫുഡുകൾക്ക് ആവശ്യക്കാരേറെയാണ്. കുറഞ്ഞ നിരക്കിൽ രുചിയുള്ള ഭക്ഷണം വൈകുന്നേരങ്ങളിലും ഒഴിവു സമയങ്ങളിലും കഴിക്കുന്നത് ഒരു പ്രത്യേകതരം അനുഭവം തന്നെയാണ്.
എന്നാൽ പലപ്പോഴും നമ്മൾ ഇത്തരം ഭക്ഷണ സാധനങ്ങളോട് മുഖം തിരിക്കാറുമുണ്ട്. ഇത് മറ്റൊന്നും കൊണ്ടല്ല വൃത്തിക്കുറവ് കാരണമാണ്. സോഷ്യൽ മീഡിയ സജീവമായതോടെ ചെറുകിട ഭക്ഷണ കച്ചവടക്കാർ വൃത്തിഹീനമായ സാഹചര്യത്തിൽ ആഹാരം പാകം ചെയ്യുന്ന വീഡിയോ നമ്മൾ നിരവധി കണ്ടിട്ടുണ്ട്.
അത്തരത്തിലുള്ള കൊൽക്കത്തയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൊൽക്കത്തയിലെ ഏറ്റവും പ്രശസ്തമായ കച്ചോരി ചാറ്റ് കോർണറാണ് കച്ചോരിവാല. ഇവിടെയുള്ള കച്ചോരി വിൽപ്പനക്കാരനോട് കടയിൽ ശുചിത്യം പാലിക്കാൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയാണിത്.
കൊൽക്കത്തയിലെ ചങ്ങാനി ക്ലബ് കച്ചോരി രാജ്യമെമ്പാടും പ്രശസ്തമാണ്, ഉടമ ലാലിയും പ്രശസ്ത സോഷ്യൽ മീഡിയ വ്യക്തിത്വമാണ്. വൃത്തിഹീനമായ അവസ്ഥയിൽ ഉപഭോക്താക്കൾക്ക് കച്ചോരി വിളമ്പുന്ന ‘കച്ചോരിവാല ചാച്ച’യുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്.
കച്ചോരി ശുചിത്വത്തോടെ വിളമ്പാൻ ആവശ്യപ്പെട്ട ഉപഭോക്താവിനെ അധിക്ഷേപിക്കുന്ന ഉടമ ലാലി ചങ്കാനിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഉപഭോക്താവ് അവനോട് “സാഫ്-സഫായി രാഖോ ദുകാൻ പേ” എന്ന് പറഞ്ഞു, തുടർന്ന് അയാൾ പ്രകോപിതനായി ഉപഭോക്താവിനെ അധിക്ഷേപിക്കാൻ തുടങ്ങി. ലാലി ചങ്കാനി അയാളോട് കയർക്കുകയും ചെയ്തു. അധിക്ഷേപിച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടു. കടയിലുണ്ടായിരുന്ന മറ്റുള്ളവർ പ്രശ്നം വഷളാക്കാതെ ഉപഭോക്താവിനെ വലിച്ചിറക്കി സ്ഥലം വിടുകയായിരുന്നു.
വീഡിയോ കഴിഞ്ഞ ദിവസമാണ് ഇൻ്റർനെറ്റിൽ എത്തിയത്. ഇതിനോടകം തന്നെ നിരവധിപേർ വീഡിയോ കണ്ട് കഴിഞ്ഞു.സോഷ്യൽ മീഡിയ ഉപയോക്താക്കളും വീഡിയോയോട് പ്രതികരിച്ചു.
Kalesh b/w Unhygienic Kachori wala Chacha and Customer over customer said ki "saaf-safai rakho Dukan pe" In Bengal
— Ghar Ke Kalesh (@gharkekalesh) March 4, 2024
pic.twitter.com/HMPPW7KB48