കടുത്തുരുത്തി: മുറിച്ചു നോക്കിയപ്പോൽ അകം മൂപ്പെത്തിയ ചക്ക പോലെ. കൗതുകമായി കടച്ചക്ക. കാരിക്കോട് മുളയംകോട്ടിൽ എം.സി. രാജുവിന്റെ പുരയിടത്തിൽ ഉണ്ടായ കടച്ചക്കയാണ് മുറിച്ചപ്പോൾ സാധാരണ ചക്കയുടെ അകം പോലെ കണ്ടെത്തിയത്. സാധാരണ ചക്കയുടെ പോലെ വലിയ മുള്ളാണ് ഈ കടച്ചക്കയുടെ പുറത്തും ഉണ്ടായിരുന്നത്. മുറിച്ചപ്പോൾ ചക്കക്കുരുവിന്റെ വലുപ്പത്തിൽ കുരുവും ഉണ്ടായിരുന്നു.
എല്ലാ ചക്കച്ചുളയിലും കൂഞ്ഞിൽ ഉണ്ടെങ്കിലും പശയില്ല. മൂന്ന് വർഷം മുന്പ് പെരുവയിലെ കാർഷിക നഴ്സറിയിൽ നിന്നും വാങ്ങിയതാണ് കടപ്ലാവ്. ആദ്യമായിട്ടണ് ഇത് കായ്ക്കുന്നത്. ചക്കപോലെയിരിക്കുന്ന കടച്ചക്ക കാണാൻ സന്ദർശകരുടെ തിരക്കാണെന്ന് രാജു പറയുന്നു.