പടന്ന: വരിക്കച്ചക്കയുടെ ചുളയും കുരുവുമായി കായ്ച്ച കടച്ചക്ക (ബിലാത്തിച്ചാക്ക) കാഴ്ചക്കാരിൽ വിസ്മയമാവുന്നു. ഓരി മുക്കിലെ ടി.പി. ജബ്ബാർ ഹാജിയുടെ വീട്ടു വളപ്പിലാണ് അപൂർവമായ ഫലം കായ്ച്ചത്. ചക്കപ്പഴത്തിന്റെ പുറത്തുള്ള മുള്ളുകളോടെ വലുപ്പത്തിൽ സാധാരണ കടച്ചക്കയെക്കാൾ വരുമെങ്കിലും വീട്ടുകാർ കഴിഞ്ഞ ദിവസം പറിച്ചെടുത്തപ്പോഴാണ് ’ഉള്ളുകള്ളി’ പുറത്തായത്.
മുറിച്ച കടച്ചക്കയുടെ അകം നിറയെ വരിക്കച്ചക്കയുടെ കുരുവും ചുളകളും. പടന്ന കൃഷി ഭവനിൽ നിന്നും വാങ്ങി നട്ട കടച്ചക്ക തൈയാണ് ആദ്യമായി കായ്ചപ്പോൾ വിസ്മയം സൃഷ്ടിച്ചത്. ഏതാണ്ട് 20 അടിയോളം വളർന്ന ചെടിയിൽ അഞ്ചു ചക്കകളാണ് കായ്ച്ചത്.