അഞ്ചല്‍ : കടയ്ക്കലില്‍ കഞ്ചാവുമായി എത്തിയ യുവാവ് പിടിയില്‍. കിളിമാനൂര്‍ ചിറ്റിലഴകം വി.വി ഭവനില്‍ വിവേക് എന്ന യുവാവാണ് പിടിയിലായത്.
ഇയാളില്‍ നിന്നും വില്പനയ്ക്കായി പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ചിരുന്ന ഇരുപതു കവറോളം കഞ്ചാവ് പോലീസ് കണ്ടെത്തി. കാറില്‍ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വേഷം മാറി ആംബുലന്‍സില്‍ എത്തിയാണ് കടയ്ക്കല്‍ എസ്ഐ ജോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഞ്ചാവ് പിടികൂടിയത്.
ഇതിനിടെ പോലീസുകാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്.
കുരുമുളക് സ്പ്രേ പ്രയോഗത്തില്‍ കണ്ണിനു പരിക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
കടയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകാര്‍ക്ക് വില്പനക്കായി എത്തിച്ച കഞ്ചാവാണ് പോലീസ് സംഘം പിടികൂടിയത്. കാറുമായി കടന്നുകളഞ്ഞ കൂട്ടുപ്രതികള്‍ക്കെതിരെയും ഇവരുടെ ഇടപാടുകാര്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.