കടയ്ക്കൽ: പരീക്ഷ വേളയില്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ശൗചാലയത്തില്‍ പോകാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂള്‍ അധികൃതര്‍ക്കും നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഇന്നലെ വൈകുന്നേരം വിദ്യാഭ്യാസ സെക്രട്ടറിയാണ് ഇറക്കിയത്.
കടക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥി വയറുവേദന അനുഭവപ്പെടുന്നുവെന്നു പറഞ്ഞിട്ടും ശൗചാലയത്തില്‍ പോകാന്‍ അനുവധിച്ചില്ലന്ന പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കിയത്.
അദ്ധ്യപിക വിദ്യാര്‍ഥിയെ ശൗചാലയത്തില്‍ പോകാന്‍ അനുവധിക്കതിരുന്നതോടെ രണ്ടുമണിക്കൂറോളം ഇത് സഹിച്ച വിദ്യാര്‍ഥി ഒടുവില്‍ സ്കൂള്‍ യൂണിഫോമില്‍ തന്നെ മലമൂത്രവിസര്‍ജ്ജനം നടത്തി. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ കടക്കല്‍ പോലീസിനും മനുഷ്യവകാശ കമീഷനും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അദ്ധ്യാപികയുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.